വീടിന്റെ ടെറസിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ചെരണ്ടത്തൂർ മൂഴിക്കലിൽ ബി.ജെ.പി പ്രവർത്തകന് പരിക്ക്
ചെരണ്ടത്തൂർ: ചെരണ്ടത്തൂർ മൂഴിക്കലിൽ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. ബി.ജെ.പി പ്രവർത്തകനായ ഹരിപ്രസാദിനാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ യുവാവിന്റെ വിരലുകൾ അറ്റുപോയതായാണ് പ്രാഥമിക വിവരം. ഏഴുമണിക്ക് ശേഷമാണ് സംഭവം.
വീടിന്റെ ടെറസ്സിൽ സ്വന്തമായി ബോംബുണ്ടാക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞതിനെ തുടർന്ന് വടകര പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.