വിളയാട്ടുരില് പതിനൊന്ന് ദിവസം പ്രായമുള്ള പശുക്കിടാവ് കിണറ്റിൽ വീണു; രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്സ്
മേപ്പയ്യൂര്‍: കിണറ്റില്‍ വീണ പതിനൊന്ന് ദിവസം പ്രായമായ പശുക്കിടാവിനെ രക്ഷപ്പെടുത്തി. വിളയാട്ടൂരിലെ കളത്തില്‍ ഗോപാലന്റെ പശുക്കിടാവിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നുള്ള സംഘം രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സംഭവം.
വീടിനോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത കിണറിലാണ് പശുക്കിടാവ് വീണത്. കിണറിന് ഏകദേശം നാല്‍പ്പത്തിയഞ്ച് അടിയില്‍ കൂടുതല്‍ ആഴമുണ്ട്. പേരാമ്പ്ര സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എ.ഭക്തവത്സലന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കെ.സുനില്‍, എന്‍.എം ലതിഷ്, പി.ആര് സോജു, എസ് കെ സുധീഷ്, എ.എം.രാജീവന്, എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നാട്ടുകാരായ എം.വി.സുനില്‍കുമാര്‍, ഒ.രാജീവന്, ഒ.എം.വിനോദന്‍, ഓടയില്‍ മൊയ്തീന് തുടങ്ങിവര്‍ ആവശ്യമായ സഹായങ്ങളുമായി ഒപ്പം ചേര്‍ന്നു.