പാലേരിയില്‍ കോണ്‍ഗ്രസ്- സി.പി.എം സംഘര്‍ഷം; ചങ്ങരോത്ത് നാളെ ഹര്‍ത്താല്‍


Advertisement

പേരാമ്പ്ര: പാലേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പാലേരിയില്‍ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലും പ്രകടനം നടന്നിരുന്നു. ഇതേ സമയത്ത് കോണ്‍ഗ്രസിന്റെ പ്രകടനവുമുണ്ടായിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു.

Advertisement

പാലേരി ടൗണില്‍ സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് നാളെ ചങ്ങരോത്ത് പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisement