ടി.ടി ഇസ്മയിലിന് കടുത്തവെല്ലുവിളിയുമായി കാനത്തില്‍ ജമില എംഎല്‍എ; ഫൈനല്‍ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം ഫൈനല്‍ റൗണ്ട് വോട്ടിങ്ങിന്റെ ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെ


കൊയിലാണ്ടി: ഇനി ഏഴു നാള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശോജ്വലമായ മത്സരം കാഴ്ച വച്ച് കൊയിലാണ്ടി വാര്‍ത്താ താരം. Sky  ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം 2021 അവസാന റൗണ്ടില്‍ എത്തി നില്‍ക്കുമ്പോള്‍ മത്സരം കനക്കുന്നു.

ആദ്യ റൗണ്ടില്‍ നിന്ന് വ്യത്യസ്തമായി അവസാന റൗണ്ടിലേക്കെത്തിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. നേരിയ വ്യത്യാസങ്ങള്‍ മാത്രമാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ളത്. ഇത് ഏത് നിമിഷവും മാറിമറിയാം. ഒട്ടും പിന്നിലല്ലാതെ മൂന്നാം സ്ഥാനക്കാരിയും ശക്തമായ വോൾട്ടിങ് നിലയോടെയാണ് മുന്നേറുന്നത്. ഫെബ്രുവരി 11 ന് ആരംഭിച്ച ഫൈനല്‍ റൗണ്ട് മത്സരത്തില്‍ ഇന്ന് എട്ടുമണിവരെ 7427 പേര്‍ വോട്ടു രേഖപ്പെടുത്തി.

2624 വോട്ടുകള്‍ നേടി ടി.ടി.ഇസ്മായിലാണ് ഒന്നാം സ്ഥാനത്തിൽ പിടിമുറുക്കിയിരിക്കുന്നത്. വാര്‍ത്താ താരത്തിന്റെ ആദ്യ ഘട്ട മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ രണ്ടായിരത്തിന് മുകളില്‍ വോട്ടുകളുമായി ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു ടി.ടി ഇസ്മയില്‍ കാഴ്ചവെച്ചത്. ആദ്യദിനം മുതൽ ഇസ്മയില്‍ ലീഡ് നിലനിര്‍ത്തി.

എന്നാൽ ഫൈനല്‍ റൗണ്ടില്‍ അദ്ദേഹത്തിന് കടുത്തവെല്ലു വിളിയുമായി കാനത്തിൽ ജമീല ശക്തമായി മുന്നേറുന്നു. 2444 വോട്ടുകളാണ് കാനത്തില്‍ ജമീല കരസ്ഥമാക്കിയത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ 180 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇപ്പോഴുള്ളത്. ആദ്യ റൗണ്ടില്‍ 633 വോട്ടുകള്‍ നേടിയാണ് കാനത്തില്‍ ജമീല നാലാമതെത്തിയത്. എന്നാല്‍ ഫൈനല്‍ റൗണ്ടിലെ മത്സരം മുന്നേറുമ്പോള്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല തൊട്ടുപുറകെയുണ്ട്. വോട്ടുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്.

എപ്പോൾ വേണമെങ്കിലും സ്ഥാനങ്ങൾ മാറി മറിയാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊയിലാണ്ടിയിലെ കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ. സന്ധ്യ കുറുപ്പ് ഫൈനല്‍ റൗണ്ടിലും മൂന്നാം സ്ഥാനത്തില്‍ തുടരുകയാണ്. കാനത്തില്‍ ജമീലയും സന്ധ്യ കുറുപ്പും തമ്മില്‍ 357 വോട്ടുകളുടെ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. 2087 വോട്ടുകളാണ് സന്ധ്യക്കറുപ്പ് ഇതുവരെ കരസ്ഥമാക്കിയത്. ആദ്യ ഘട്ടത്തിന്റെ അവസാന ദിവസം മികച്ച മുന്നേറ്റം കാഴ്ചവെച്ചാണ് സന്ധ്യ കുറുപ്പ് ഫൈനൽ റൗണ്ടില്‍ പ്രവേശിച്ചത്.

ആദ്യ റൗണ്ടിലെ മൂന്നാം സ്ഥാനക്കാരനായ ഗായകന്‍ കൊല്ലം ഷാഫി നാലം സ്ഥാനത്തേക്ക് പിന്തതള്ളപ്പെട്ടു. ഇതുവരെ 272 വോട്ടുകള്‍ മാത്രമാണ് ഷാഫിക്ക് നോടാന്‍ സാധിച്ചത്. 1157 വോട്ടുകളാണ് ആദ്യ റൗണ്ടില്‍ ഷാഫി നേടിയത്.

മത്സരം രണ്ടു ദിവസം പിന്നിടുമ്പോള്‍ ശക്തമായ പോരാട്ടമാണ് എല്ലാ മത്സരാര്‍ത്ഥികളും കാഴ്ചവെക്കുന്നത്. നിലവിലെ വോട്ടിംഗ് അനുസരിച്ച് കൊയിലാണ്ടിയിലെ വാര്‍ത്താ താരമായി മാറുക ആരാണെന്നതും ആകാംഷയുയര്‍ത്തുന്നു.

2021 ലെ കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തെ കണ്ടെത്താനായുള്ള വോട്ടിങ്ങില്‍ നിങ്ങള്‍ ഇതുവരെ പങ്കെടുത്തില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ….