ജില്ലയില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; 1,405 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 653 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,405 പേര്‍ കൂടി രോഗമുക്തി നേടി.
സമ്പര്‍ക്കം വഴി 618 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 14 പേര്‍ക്കും കേരളത്തിന് പുറത്തുനിന്നും വന്ന 18 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,919 പേരെ പരിശോധനക്ക് വിധേയരാക്കി. നിലവില്‍ 5,787 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 9,697 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,918 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :
സര്‍ക്കാര്‍ ആശുപത്രികള്‍ – 127
സ്വകാര്യ ആശുപത്രികള്‍ – 324
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 23
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 4632