കാട്ടിൽപീടിക റെയിൽവേ ട്രാക്കിനു സമീപം മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന്‌ ദിവസത്തെ പഴക്കമെന്ന് സംശയം


കൊയിലാണ്ടി: കാട്ടിൽപീടിക റെയിൽവേ ട്രാക്കിനു സമീപത്ത് നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്ന് സംശയം.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. പാന്റ്റും ഷർട്ടുമാണ് വേഷം. അൻപത് അറുപത് വയസ്സിനിടയിൽ പ്രായം തോന്നുമെന്ന്‌ സംഭവ സ്ഥലത്തു നിന്നുള്ള വിവരം.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്.