കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 22 മുതല്‍
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് മൂന്നുവരെ നടക്കും. 23-ന് ദ്രവ്യകലശപൂജ, 24-ന് രാത്രി 7.30-ന് കൊടിയേറ്റം, 25-ന് ഉത്സവബലി, രാവിലെ മത്തവിലാസം കൂത്ത്, വൈകീട്ട് ഗാനാമൃതം, തായമ്പക എന്നിവ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടക്കും.
26-ന് രാവിലെ കാഴ്ചശീവേലി, രാത്രി ഏഴിന് ഇരട്ടത്തായമ്പക, സര്ഗരാവ്. 27-ന് ആഘോഷവരവുകള്‍, തായമ്പക, 28-ന് മലക്കെഴുന്നള്ളിപ്പ്, രാവിലെ സര്‍വൈശ്വര്യപൂജ, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് മൃത്യുഞ്ജയപുരസ്കാര സമര്‍പ്പണം, വൈകീട്ട് മലയ്ക്കെഴുന്നള്ളിപ്പ്, മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാരുടെ നേതൃത്വത്തില്‍ ആലിന്‍കീഴ് മേളം എന്നിവയുണ്ടായിരിക്കും.
മാര്‍ച്ച് ഒന്നിനാണ് മഹാശിവരാത്രി.