ഒമിക്രോണിന്‍റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷിയുമായി ‘ബി2’; കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ പടരുന്നതായി ഗവേഷകര്‍


കോഴിക്കോട്: കോവിഡിന്റെ പുതിയ ഉപ വകഭേദമായ ബി 2 ഇന്ത്യയില്‍ പടരുന്നതായി ഗവേഷകര്‍. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ്.

ഒമിക്രോണ്‍ ഉപവകഭേദങ്ങളായ B. A. B.A,2, B.A.3 എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലാബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് അറിയിച്ചു. മെട്രോ നഗരങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും ഇന്‍സോഗ് വ്യക്തമാക്കി.

രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അധിക കേസുകളും തീരെ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവയോ, നേരിയ ലക്ഷണങ്ങള്‍ ഉള്ളവയോ ആണ്. മാത്രമല്ല ഒമിക്രോണ്‍ ബാധിക്കപ്പെടുന്ന ഭൂരിഭാഗം പേരും വിദേശയാത്ര കഴിഞ്ഞു വന്നവരുമാണ്. ബി.എ-1 ഉപവകഭേദം മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേ സമയം കോവിഡിന്റെ ഒമിക്രോണ്‍  വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്നെന്ന് ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍. കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം  മെട്രോ നഗരങ്ങളില്‍ ഇത് പ്രബലമായി മാറിയതായും ഇന്‍സാകോഗിന്റെ ബുള്ളറ്റിന്‍ പറയുന്നു.

ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായ രീതിയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിന്‍ പറയുന്നു. ഇന്‍സാകോഗിന്റെ ഞായറാഴ്ച പുറത്തിറങ്ങിയ ബുള്ളറ്റിനില്‍ പറയുന്നത് അനുസരിച്ച് ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ ഗുരുതരം അല്ലാത്തതും ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചതായും രാജ്യത്ത് ഒമിക്രോണിന്റെ ഭീഷണിതുടരുന്നതായും ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു.

“ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളില്‍ ഒമിക്രോണ്‍
ആധിപത്യം സ്ഥാപിച്ചിട്ടുണ്ട് B.1.640.2 വകഭേദം നിരീക്ഷിച്ചുവരുകായാണ് ദ്രുതഗതിയിലുള്ള വ്യാപനത്തിന് തെളിവുകളൊന്നുമില്ല, കൂടാതെ രോഗപ്രതിരോധ ശേഷിയുടെ സവിശേഷതകളുണ്ടെങ്കിലും നിലവില്‍ ആങ്കയുടെ ആവശ്യമില്ല ഇതുവരെ, ഇന്ത്യയില്‍ ഒരു കേസും കണ്ടെത്തിയിട്ടില്ല “-ഇന്‍സാകോഗ് പറയുന്നു.

ഒമിക്രോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലാണെന്നും ഡല്‍ഹിയിലും മുംബൈയിലും പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

വാക്‌സിന്‍ എടുക്കുന്നത് വൈറസിന്റെ എല്ലാ രൂപത്തിലുള്ള മ്യൂട്ടേഷനുകള്‍ക്കെതിരായ പ്രധാന കവചമാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ
രാജ്യത്തുടനീളം നടത്തിയ SARS CoV-2 ന്റെ ജീനോമിക് നിരീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നു

[vote]