അരങ്ങാടത്ത് സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: അരങ്ങാടത്ത് കവലാട് സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി. കവലാട് സ്വദേശിയായ യാക്കൂബ്(45) നെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കാണാതായതെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാനസിക അസ്വസ്ഥതയുള്ള ഇയാളെ കഴിഞ്ഞ ദിവസവും വീട്ടില്‍ നിന്നും കാണാതായിരുന്നു.

വെള്ള ഷര്‍ട്ടും കള്ളിമുണ്ടും ആണ് വേഷം. ഇയാളെക്കുറിച്ച് ഇതുവരെയും യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 99465 47006.