കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കല്‍; ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന റാലി നവംബര്‍ 25 ന്, 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കൂത്തുപറമ്പ് രകതസാക്ഷികളുടെ ഓര്മ പുതുക്കലിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന റാലി പുളിയഞ്ചേരിയില്‍ വെച്ച് നവംമ്പര്‍ 25 ന് വൈകുന്നേരം 4 മണിക്ക് നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.
2000 ത്തോളം യുവജനങ്ങളെ അണിനിരത്തുന്ന റാലി ആനക്കുളത്ത് വെച്ച് തുടങ്ങി പുളിയഞ്ചേരിയില്‍ പൊതുസമ്മേളനം നടക്കും. പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആര്. രാഹുല്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ 171 ഡി.വൈ.എഫ്.ഐ യൂണിറ്റുകളില്‍ പ്രഭാതഭേരി നടത്തി പതാക ഉയര്‍ത്തും.
യോഗം ജില്ലാ കമ്മിറ്റി അംഗം ച ബിജീഷ് ഉദ്ഘാടനം ചെയ്യ്തു. സ്വാഗതസംഘം ചെയര്മാന് കെ.ടി സിജേഷ്, വൈസ് ചെയര്മാന്മാര് രതീഷ് കെ.ആര്, സി. ഉണ്ണികൃഷ്ണന്, കണ്‍വീനര്‍ ജിജു കെ.പി. ജോയിന്റ് കണ്‍വീനര്‍ ശ്രീപുത്രന്‍, അഭിനന്ദ്
ട്രഷറര്‍ വി.രമേശന് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സതിഷ് ബാബു, ട്രഷറര്‍ പി.വി അനുഷ,
ബിജോയ്, ദിനൂപ്, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ.ടി സിജേഷ് എന്നിവര്‍ സംസാരിച്ചു.
Summary: Youth rally organized by DYFI on November 25, 101 member organizing committee formed.