വയനാട് ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൊയിലാണ്ടിയില്‍ നിന്ന് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീം


കൊയിലാണ്ടി: വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് കൊയിലാണ്ടിയില്‍ നിന്നും 26അംഗ വൈറ്റ് ഗാര്‍ഡ് ടീം കൊയിലാണ്ടിയില്‍ നിന്നും പുറപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പരീശീലനം ലഭിച്ച വൈറ്റ്ഗാര്‍ഡ് അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലേക്ക് യാത്ര തിരിച്ചത്.

കൊയിലാണ്ടി ലീഗ് ഓഫീസില്‍ നിന്ന് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേതാക്കളായ കെ.കെറിയാസ്, ഫാസില്‍ നടേരി, സമദ്‌നടേരി, ശഫീഖ് തിക്കോടി, പി.കെ.മുഹമ്മദലി, ബാസിത്ത് കൊയിലാണ്ടി, സലാം ഒടക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.