യുവ കവി ആയടത്തില്‍ അനസിനും എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അഷ്ഫിനയ്ക്കും യൂത്ത് ലീഗിന്റെ ആദരം


കൊയിലാണ്ടി: കേരളത്തിലെ വളര്‍ന്നു വരുന്ന യുവ കവി നന്തിയുടെ അഭിമാനമായ ആയടത്തില്‍ അനസിനെയും എന്‍ട്രന്‍സ് പരീക്ഷയില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സില്‍ ആറാം റാങ്ക് കരസ്ഥമാക്കി കേരള യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടിയ അഷ്ഫിന അഷ്‌റഫിനെയും മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.

ആയടത്തില്‍ അനസിന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജന: സിക്രട്ടറി ടി.ടി.ഇസ്മായിലും അഷ്ഫിനക്ക് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്അബ് കിഴരിയൂരും ഉപഹാരം നല്‍കി.

ചടങ്ങില്‍ കെ.കെ.റിയാസ്, പി.കെ.മുഹമ്മദലി, സി.കെ.അബൂബക്കര്‍, പി.റഷീദ, എടത്തില്‍ റഷീദ്, ഇബ്രാഹിം തിക്കോടി, വര്‍ദ് അബ്ദുറഹ്‌മാന്‍, കാട്ടില്‍ അബൂബക്കര്‍, സിഫാദ് ഇല്ലത്ത്, റനിന്‍ അഷ്‌റഫ്, ഫൈസല്‍ മുചുകുന്ന്, സജീര്‍ വി.ടി, കെ.ശമീം, ഫായിസ്, പി.ഇന്‍ഷിദ, സാലിം, അക്ബര്‍, മര്‍ഹബ കുഞ്ഞബ്ദുള്ള, കൊളരാട്ടില്‍ റഷീദ്, ടി.നൗഷാദ്, സുഹറ ഖാദര്‍, ശറഫുദ്ദീന്‍, ഫൗസിയ, സുനീദ.പി.കെ, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.