‘യുവാക്കളുടെ സേവന സന്നദ്ധത മാതൃകാപരം’; യൂത്ത് ലീഗ് നേതാവ് മുനീബ് കക്കാടിന്റെ ഓര്‍മകളില്‍ നാട്‌


പേരാമ്പ്ര: വയനാട് ദുരന്തമുഖത്ത് യുവാക്കളുടെ സേവന സന്നദ്ധതയാണ് മലയാളികൾ കണ്ടതെന്നും ഇത് മാതൃകാപരമാണെന്നും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി അബ്ദുറഹിമാൻ. മുസ്‌ലിം ലീഗ് കക്കാട് സംഘടിപ്പിച്ച ‘മുനീബ് ഓർമ്മ’ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറ്റ് ഗാർഡ് ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനം മാതൃകാ പരമാണെന്നും വൈറ്റ് ഗാർഡ് അംഗമായിരുന്ന മുനീബിനെ പോലുള്ളവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ മറ്റുള്ളവർ ജീവിതത്തിൽ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കക്കാട്ട് റാഫി അദ്ധ്യക്ഷത വഹിച്ചു.

സി.പി.എ അസീസ്, ഇ.ഷാഹി, കെ.പി റസാഖ്, സി.പി ഹമീദ്, ആർ.കെ മുഹമ്മദ്, എൻ.കെ അസീസ്, സി.കെ റസാഖ്, യൂസഫ് കെ.പി, കെ.പി നിയാസ്, എം.സി അഫ്സൽ, എൻ.പി അൻസാർ, കെ.പി സിനാൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.സി യാസർ സ്വാഗതവും എൻ.കെ മുസ്തഫ നന്ദിയും പറഞ്ഞു.

Description: Youth League leader Munib Kakkad’s death anniversary