‘നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ല’: കൊയിലാണ്ടിയിൽ പ്രവർത്തക കൺവെൻഷനും പോസ്റ്റർ പ്രചരണവും
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷനും പോസ്റ്റർ പ്രചരണവും നടത്തി. ‘നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ല’ എന്ന മുദ്രാവാക്യം ഉയർത്തി മെയ് 5,6,7,8 തീയതികളിൽ മുക്കത്ത് നടത്തുന്ന യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജവഹർ പൂമംഗലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
രാഹുൽ ഗാന്ധിയ്ക്കെതിരായി സംഘപരിവാർ നടത്തുന്ന വിദ്വേഷരാഷ്ട്രീയ പ്രവർത്തനത്തിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരായുമുള്ള യുവജന മുന്നേറ്റമായിരിക്കും യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിൽ പ്രതിഫലിക്കുക എന്ന് ജവഹർ പൂമംഗലം പറഞ്ഞു.
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു. തൻഹീർ കൊല്ലം, സി.ടി ജെറിൽ ബോസ് അഡ്വക്കേറ്റ് ഷഹീർ, റംഷി കാപ്പാട്, അഭിനവ് കണക്കശ്ശേരി, ദൃശ്യ. എം, അമൽ ചൈത്രം, സായൂജ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സനൂപ് കോമത്ത്, നിതിൻ തിരുവങ്ങൂർ, നീരജ് നിരാല, നിംനാസ് കോടിക്കൽ, ആദർശ് തിക്കോടി, സജിത്ത് കാവുവട്ടം എന്നിവർ നേതൃത്വം നൽകി.