സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധം; കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധത്തില്‍ അബിന്‍ വര്‍ക്കിയ്ക്കടക്കം എട്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.

കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശം പെട്രോള്‍പമ്പ് സമീപത്ത് നടന്ന റോഡ് ഉപരോധം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.  കൊയിലാണ്ടി കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ,യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ സായീഷ് , മണ്ഡലം പ്രസിഡന്റ്റുമാരായ ഷംനാസ് എം.പി, റംഷിദ് കാപ്പാട്, നിഖിൽ കെ.വി, മുഹമ്മദ്‌ നിഹാൽ ,നീരജ് ലാൽ നിരാല , ഷമീം ടി.ടി, സജിത്ത് കാവുംവട്ടം ,ആദർശ് കെ.എം, ഫായിസ് ടി.ടി, അബ്ദുറഹിമാൻ ബി.കെ, ജിഷ്ഹാദ് എം, നിഖിൽ കെ.കെ, അഭിനന്ദ് എം.വി എന്നിവർ നേതൃത്വം നൽകി.

Summary: Youth Congress workers blocked the road in Koilandi to protest against the police beating of Youth Congress workers in the Secretariat March.