യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മര്‍ദ്ദനമേറ്റു. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറിലുണ്ടായ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാര്‍ജിലാണ് പരിക്കുപറ്റിയത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേട്, അഗ്നിവീര്‍ പദ്ധതി എന്നിവയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമേ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വന്‍പ്രതിഷേധത്തിനാണ് ജന്തര്‍മന്തര്‍ സാക്ഷ്യം വഹിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര്‍ പ്രസംഗിച്ചു.