കേന്ദ്ര ബഡ്ജറ്റ്; കേരളത്തെ അവഗണിച്ചതില്‍ ധനമന്ത്രിയ്ക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്
കൊയിലാണ്ടി: കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റി. ധനമന്ത്രിയ്ക്ക് കത്തും കേരളത്തിന്റെ ഭൂപടവും അയച്ചു കൊടുത്താണ് പ്രതിക്ഷേധിച്ചത്.
പ്രതിക്ഷേധ സമരം കൊല്ലം പോസ്റ്റ് ഓഫീസില്‍ വെച്ച് നടന്നു.
യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷംനാസ് എം.പി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രെട്ടറി എം.കെ സായീഷ് സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. അര്‍ജുന്‍ പെരുവട്ടൂര്‍ സ്വാഗതം പറഞ്ഞു. ശ്രീജിത്ത് ആര്‍.ടി, മിഥുന്‍ പെരുവട്ടൂര്‍, നിഖില്‍ കെ.കെ, വിഷ്ണു ദാസ് നിഷാദ് എന്നിവര്‍ സംസാരിച്ചു.