ഓര്‍മകളില്‍ മായാതെ ഷുഹൈബും മഹേഷും; അനുസ്മരണ സമ്മേളനവുമായി യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി


Advertisement

ചേമഞ്ചേരി: യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ഷുഹൈബ്, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ മഹേഷ്‌ എന്നിവരുടെ അനുസ്മരണവും യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലം തല ഉദ്‌ഘാടനവും നടന്നു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ ആര്‍.ഷഹിൻ ഉദ്ഘാടനം ചെയ്തു.

Advertisement

മണ്ഡലം പ്രസിഡന്റ്‌ റംഷീദ് കാപ്പാട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ തെൻഹീർ കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാഖ് കണ്ണോറ, ജില്ലാ ജനറൽ സെക്രട്ടറി ജെറിൽബോസ് സി.ടി, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ ജാനിബ്, അജയ് ബോസ്, സത്യനാഥൻ മാടഞ്ചേരി, ഷബീർ എളവനകണ്ടി, ഷഫീർ കാഞ്ഞിരോളി, ആദർശ് കെ.എം, ആലിക്കോയ പുതുശ്ശേരി,അനിൽ പാണലിൽ, ബാലകൃഷ്ണൻ എം.കെ, ആനന്ദൻ കെ.കെ, മോളി രാജൻ, ശിവദാസൻ വാഴയിൽ, ഷെറീജ് കായക്കൽ, രൂപേഷ് എന്‍.കെ, അദ്വൈത് എന്നിവർ സംസാരിച്ചു.

Advertisement
Advertisement

Description: Youth Congress Chemanchery Mandal Committee with memorial meeting