ബസ് യാത്രക്കിടെ യുവാവിന് അപസ്മാരം; പേരാമ്പ്ര താലൂക് ആശുപത്രിയിലേക്ക് കുതിച്ച് അനന്തു ബസ്
പേരാമ്പ്ര: യാത്രക്കിടയില്‍ അപസ്മാരം വന്ന യുവാവിനെ സമയോചിതമായി ആശുപത്രിയിലെത്തി ബസ് ജീവനക്കാര്‍. കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അനന്തു ബസിലെ ജീവനക്കാരാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
യത്രക്കാരുമായി പോകുന്നതിനിടയിലാണ് അതിലൊരാള്‍ക്ക് അപസ്മാരം വന്നതായി ബസ് ഡ്രൈവര്‍ അറിയുന്നത്. പിന്നെ മറിച്ചൊന്നും ആലോചിക്കാതെ ബസ് കല്ലോടുള്ള പേരാമ്പ്ര താലൂക് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു. ആശുപത്രിയിലെത്തിച്ച യുവാവിന് ആവശ്യമായ ചികിത്സയെല്ലാം ഉറപ്പുവരുത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. ബസ് ജീവനക്കാരുടെ പ്രവൃത്തിക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്.