ആളൊഴിഞ്ഞ പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കുറ്റ്യാടിയില്‍ യുവാവ് അറസ്റ്റില്‍


Advertisement

കുറ്റ്യാടി: വിറക് ശേഖരിക്കാന്‍ ആളൊഴിഞ്ഞ പറമ്പിലെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നരിപ്പറ്റ തിനൂരിലെ കുണ്ടന്‍ചോല അബിന്‍ ചന്ദ്രനെ (29) ആണ് കുറ്റ്യാടി പോലീസ് അറസ്റ്റുചെയ്തത്.

Advertisement

അന്‍പത്തിമൂന്നുകാരിയായ വീട്ടമ്മ തിനൂരിലെ ഇരുമ്പന്‍തടം മലയില്‍ വിറകുശേഖരിക്കുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് ഇവരെ കടന്നുപിടിക്കുകയായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ യുവാവ് മര്‍ദിക്കുകയും വലതുകൈയ്ക്ക് പൊട്ടലുണ്ടായെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍പറയുന്നു.

Advertisement

അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡുചെയ്തു.

Advertisement