യോഗ ടീച്ചര്‍; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന, ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും.
https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിയ്ക്കു വേണ്ടിയുള്ള പ്രത്യേക ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്ആര്‍സി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471-2325101, 8281114464. വിശദാംശങ്ങള്‍ www.srecc.in ലും ലഭ്യമാണ്.