മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ അഭ്യസിക്കാം; മൂടാടിയിൽ വനിതകൾക്കായി സൗജന്യ യോഗ പരിശീലനം
മൂടാടി: ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടിയിൽ വനിതകൾക്കായി സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പരിശിലനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സി.കെ .ശ്രീകുമാർ നിർവഹിച്ചു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
2022-23 വാർഷികപദ്ധതിയുടെ ഭാഗമായാണ് യോഗ പരിശീലനം നടപ്പാക്കുന്നത്. ജീവിത ശൈലി രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് യോഗ പരിശീലനം നടത്തുന്നത്. ഗ്രാമസഭകളിലൂടെ അപേക്ഷ നൽകിയ 150 പേരെയാണ്ആദ്യ ഘട്ടത്തിൽ പരിശീലനത്തിനായി തെരഞ്ഞെടുത്തത്.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഖില എം.പി. സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ ഇൻസ്ട്രക്റ്റർ രമ്യ മെമ്പർമാരായ സുമിത, ലതിക, രജുല ടി.എം, സുനിത.കെ തുടങ്ങിയവർ സംസാരിച്ചു.