കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ കൂടുതല്‍ സൗകര്യത്തില്‍; നവീകരിച്ച യോഗാ ഹാള്‍ തുറന്നു


കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്റവെല്‍നെസ് സെന്റര്‍ യോഗാ ഹാള്‍ നവീകരിച്ചു. നവീകരിച്ച യോഗാ ഹാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അധ്യക്ഷം വഹിച്ചു. മുഖ്യാതിഥി ഡോ: അനീന ത്യാഗരാജ് ഡി.പി.എം ചടങ്ങില്‍ പങ്കെടുത്തു. ബ്ബോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഐ.സജീവന്‍, അമല്‍സരാഗ, കെ.സി.രാജന്‍, ഫൗസിയ, ജലജ ടീച്ചര്‍, സവിത. എച്ച്.എം.സി അംഗം കെ.സി.സുരേഷ്, എ.പി.മൂസ, ദിലീപ് കുറുമയില്‍ എന്നിവര്‍ സംസാരിച്ചു. ഡോ: ആന്‍സി.ബി (മെഡിക്കല്‍ ഓഫീസര്‍) സ്വാഗതവും ഡോ: സിത്താര സി.എച്ച് നന്ദിയും പറഞ്ഞു.