”ഇളം തലമുറയെ കൂടി കുടുംബ സംഗമങ്ങളില്‍ പങ്കെടുപ്പിച്ചാല്‍ അവരുടെ മനസ്സ് കരുത്തുറ്റതായി മാറും”; കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോക്കല്ലൂര്‍ യൂണിറ്റ് കുടുംബ സംഗമത്തില്‍ ഇബ്രാഹിം തിക്കോടി
മേപ്പയ്യൂർ: കുടുംബ സംഗമങ്ങള്‍ പോലുള്ള പൊതു വേദികളില്‍ ഇളംതലമുറയെ കാണാറില്ലെന്നും, അവരെ കൂടി പങ്കെടുപ്പിച്ചാല്‍ യുവത്വത്തിന്റെ മനസ്സ് കരുത്തുറ്റതാക്കി മാറ്റാമെന്നും പ്രമുഖ സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പറഞ്ഞു. മൊബൈലില്‍ മനസ്സ് പൂട്ടിയിട്ട് ആപത്തുകളെ വിലക്ക് വാങ്ങുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോക്കല്ലൂര്‍ യൂണിറ്റ് നടത്തിയ കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. എന്‍.കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.സുധാകരന്‍ മാസ്റ്റര്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ ശശിധരന്‍ മാസ്റ്റര്‍ കൈത്താങ്ങ് വിതരണം നടത്തി.
ബ്ലോക്ക് ജോ. സെക്രട്ടറി എം.കെ ഗണേശന്‍ മാസ്റ്റര്‍, ട്രഷറര്‍ ഒ.പി. ചന്ദ്രന്‍, ബ്ലോക്ക് ജോ. സെക്രട്ടറി എം.സുധാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.കെ ഇസ്മായില്‍ മാസ്റ്റര്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ പി.സദാനന്ദന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിവിധതരം കലാപരിപാടികളും നടന്നു.