വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി കോരപ്ര പൊടിയാടി റോഡിലേയ്ക്ക് വളര്‍ന്ന ചെടികള്‍; വെട്ടിത്തെളിച്ച് വൃത്തിയാക്കി കോരപ്ര ജനകീയ കൂട്ടായ്മ


കീഴരിയൂര്‍: കീഴരിയൂര്‍-തുറയൂര്‍ റോഡിലെ കോരപ്ര പൊടിയാടി ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും വളര്‍ന്ന കാടുകള്‍ വെട്ടിത്തെളിച്ച് കോരപ്ര ജനകീയ കൂട്ടായ്മ. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടകരമാംവിധമായിരുന്നു കാട് റോഡിലേയ്ക്ക് വളര്‍ന്നിരുന്നത്.

കണിയാണ്ടി അബ്ദുറഹിമാന്‍, സ്വപ്‌നകുമാര്‍, ജി.പി.പ്രീജിത്ത്, പൊടിയാടി ഷിജു, കെ.അനീഷ്, സി.കെ.രാജീവന്‍, പി.കെ.കൃഷ്ണന്‍, കെ.രുതീഷ്, വി.കെ.ജിനീഷ്, കെ.പവിത്രന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.