പ്രവാസി ക്ഷേമനിധിയില്‍ അറുപത് വയസ്സ് കഴിഞ്ഞ വര്‍ക്കും അംഗമാവാന്‍ നടപടി സ്വീകരിക്കണം; എക്‌സ് ഷാര്‍ജ കെ.എം.സിസി സംഗമം ചേര്‍ന്നു


കോഴിക്കോട്: എക്‌സ് ഷാര്‍ജ കെ.എം.സിസി സംഗമം ചേര്‍ന്നു. കോഴിക്കോട് ലീഗ്ഹൗസില്‍ സംഘടിപ്പിച്ച സംഗമമം ഡോ: പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. തിരിച്ചുവന്ന അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അഗങ്ങളായി ചേരുവാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

പ്രവാസിവോട്ടവകാശം സാധ്യമാവുന്നുവെന്ന തോന്നല്‍ ഉണ്ടായെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായില്ലെന്നും അതിനാവശ്യമായ നടപടി ക്രമങ്ങള്‍ ത്വരിതെപ്പെടുത്തണമെന്നും പഴയകാല പ്രവാസിയും മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയാ സാഹിബിന്റെ ജാമാതാവ് ഡോ:അഹമ്മദ ്ഷരീവ് കൂട്ടിച്ചേര്‍ത്തു.

കെ. അസ്സന്‍ കുട്ടി അധ്യക്ഷത വഹിച്ച സംഗംമത്തിന് സഹദ് പുറക്കാട് സ്വാഗതം പറഞ്ഞു. അലിക്കുഞ്ഞ് കടപ്പുറം, ചേരൂര്‍ അബ്ദുല്‍കാദര്‍ മൗലവി, ടി ഹാഷിം, മുസ്ഥഫ ശ്രീകഠപുരം, സൂപ്പി തിരുവള്ളൂര്‍, ബീരാന്‍ ആക്കോട്,റഷീദ് മലപ്പാടി,മുസ്ഥഫ മുട്ടുഞല്‍, ഇസ്മായീല്‍ എടച്ചേരി, മജീദ്ഹാജി വടകര, യാസീന്‍ വെട്ടം, മുഹമ്മദലി ചാലിയം, അബ്ദുള്ള പുതംകോട്
സൈതലവി എടച്ചലം കബീര്‍ നാട്ടിക, റഷീദ് മണ്ടോളി, അബ്ദുള്ള മാണിക്കൊത്ത് മൊയ്തുബിന്‍ കുഞ്ഞൂട്ടി, അസൈനാര്‍ ടി.ടി, അബ്ബാസ് കുന്നില്‍ ഹാഷിം പുന്നക്കല്‍, എ.ജി അബ്ദുള്ള ഫൈസല്‍ രാമത്ത്, ഉസ്മാന്‍ കല്ലായി എന്നിവര്‍ പ്രസംഗിച്ചു. ഭാവിപ്രവര്‍ത്തനത്തിനായി റിലീഫ്, സ്‌നേഹപരിചരണം, ഹരിതാവമായ ഷാര്‍ജയിലെ പ്രവാസ കാലം, നാള്‍ വഴികളുടെ അന്വേഷണം അഥവാ ചരിത്ര നിര്‍മ്മിതി എന്നവക്കായി പ്രത്യേകം സബ്കമ്മിറ്റികള്‍ നിലവില്‍ വന്നു.