സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം പാല്യാടി സി.കെ.പ്രവീണ്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


തിക്കോടി: പള്ളിക്കര പാല്യാടി സി.കെ.പ്രവീണ്‍ കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മലബാര്‍ മെഡിക്കല്‍ കോളേജിലെ എച്ച്.ഐ ആണ്. കര്‍ഷക സംഘം പയ്യോളി എരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം തിക്കോടി മേഖല സെക്രട്ടറി, ഹോസ്പിറ്റല്‍ എംപ്ലോയീസ് യൂണിയന്‍ സി.പി.ഐ.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഭാര്യ: നിഖില (അധ്യാപിക കോട്ടക്കടപ്പുറം എല്‍.പി.സ്‌കൂള്‍). മകന്‍- പ്രജ്വല്‍ (വിദ്യര്‍ത്ഥി കീഴൂര്‍ എ.യുപി സ്‌കൂള്‍)
അച്ഛന്‍: പരേതനായ കരുണാകരന്‍ മാസ്റ്റര്‍
അമ്മ: പരേതയായ നാരായണി ടീച്ചര്‍.
സഹോദരങ്ങള്‍: പ്രദീപ് കുമാര്‍(പ്രധാനാധ്യാപകന്‍ പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍), പ്രേംജിത് ലാല്‍ (ലോലിപോപ് ഷോപ്പ് പയ്യോളി).

സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Summary: CPM Pallikkara local committee member Palyadi CK Praveen Kumar died due to heart attack