എഴുത്തുകാരും വായനക്കാരും ഒത്തുചേര്‍ന്നു; വായനാദിനാഘോഷം സംഘടിപ്പിച്ച് കൊയിലാണ്ടിയിലെ യുവകലാസമിതി


കൊയിലാണ്ടി: യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ നടന്നവായനാദിനാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്‌കാരിക നിലയത്തില്‍ എഴുത്തുകാരും വായനക്കാരും പരിപാടിയില്‍ പങ്കുചേര്‍ന്നു.

യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ : ശശികുമാര്‍ പുറമേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ്, കാപ്പാട്, അബൂബക്കര്‍, ജ്യോതി, പ്രദീപ് കണിയാരിക്കല്‍, ബാബു പഞ്ഞാട്ട് എന്നിവര്‍ സംസാരിച്ചു.