ലഹരിക്കെതിരെ കുട്ടിക്കൂട്ടം; ലോക ലഹരി വിരുദ്ധ ദിനത്തില്‍ കുട്ടി ചങ്ങല തീര്‍ത്ത് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍


Advertisement

കൊയിലാണ്ടി: ലഹരിക്കെതിരെ ഒന്നിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍. വിവിധ ബോധവല്‍ക്കരണ പരിപാടികളും പോസ്റ്റര്‍ രചനാ മത്സരം, ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.

Advertisement

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ റഖീബ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര്‍ കെ.കെ സുധാകരന്‍ ലഹരിവുരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷിജു.ടി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് എടുത്തു.

ജാഗ്രത സമിതി കോര്‍ഡിനേറ്റര്‍ ഷൈനി ഒ, ലഹരി വിരുദ്ധ ക്ലബ് കോര്‍ഡിനേറ്റര്‍ വിശാല്‍, സീനിയര്‍ അസിസ്റ്റന്റ് ഷജിത .ടി, എസ്.ആര്‍.ജി കണ്‍വീനര്‍ രഞ്ജു .എസ് എന്നിവര്‍ പങ്കെടുത്തു.

Advertisement

Advertisement