സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരാണോ?; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ശില്പശാല സംഘടിപ്പിക്കുന്നു


കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു.


വിജയകരമായി നടപ്പിലാക്കി വരുന്ന കെസ്റു, മള്‍ട്ടിപര്‍പ്പസ്/ ജോബ്ക്ലബ്, നവജീവന്‍, ശരണ്യ, കൈവല്ല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും അപേക്ഷാ ഫോം വിതരണവും ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിക്കുന്നു. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതര്‍ക്ക് പങ്കെടുക്കാം.