തെങ്ങിൽ നിന്ന് വീണു; പേരാമ്പ്ര പാലേരിയിൽ മരം വെട്ടു തൊഴിലാളി മരിച്ചു


പേരാമ്പ്ര: തെങ്ങിൽ നിന്ന് വീണ് മരം വെട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. കൂനിയോട് എൽപി സ്കൂളിന് സമീപം കുന്നുമ്മൽ ബാലൻ ആണ് മരിച്ചത്. അൻപത്തിയേഴ് വയസ്സായിരുന്നു.

പാലേരി വടക്കുംമ്പാട്ടു തെങ്ങ് മുറിക്കുന്നതിനിടയിൽ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

ശാരദയാണ് ഭാര്യ. മക്കൾ: സന്ദീപ്, ശാലിനി. സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ, കേളപ്പൻ, ചിരുത, ജാനു.