ലോക നാടകദിനാചരണം സംഘടിപ്പിച്ച് നന്മ മേപ്പയ്യൂര്‍ മേഖലാ കമ്മറ്റി


മേപ്പയ്യൂര്‍: നന്മ മേപ്പയ്യൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകനാടകദിനം ആചരിച്ചു. നന്മയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും സംഗീത അക്കാദമി അവാര്‍ഡ് ജേതാവുമായ കലാമണ്ഡലം സത്യവ്രതന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എ.എം കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ പ്രതിഭകളെ ആദരിച്ചു. ബാബു രാജ് കല് പത്തൂര്‍, രാജീവന്‍ മഠത്തില്‍, സലാം വട്ടോളി, സുരേഷ് മേപ്പയ്യൂര്‍, സത്യന്‍ വിളയാട്ടൂര്‍, മജീദ് കാവില്‍, വി.സി രാജന്‍, ടി.ദാമോദരന്‍, സാബു കണ്ണന്‍, നരിക്കു നി അബ്ദുള്ള, ബാബു എം.ടി, സൂര്യനാരായണന്‍ എം.കെ, എന്നിവര്‍ സംസാരിച്ചു. നാടക ദിനാചരണത്തോടനുബന്ധിച്ച് അരങ്ങിന്റെ പാട്ട്, നാടകം, പാടി പതിഞ്ഞ പാട്ടുകള്‍, ഉപഹാര സമര്‍പ്പണം എന്നീ പരിപാടികളും നടത്തി.