കൊയിലാണ്ടിയില്‍ രാത്രി നടക്കാനെത്തിയത് നിരവധി സ്ത്രീകള്‍
കൊയിലാണ്ടി: വനിതാ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച രാത്രി നടത്തത്തിന് തുടക്കമായി. പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി അധ്യക്ഷയായിരുന്നു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കവിത മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ, കൗണ്‍സിലര്‍ ദൃശ്യ തുടങ്ങിയര്‍ പരിപാടിയ്ക്ക് ആശംസയര്‍പ്പിച്ചു.
ചടങ്ങില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കവിതയെയും സി.ഡി.എസ് അംഗങ്ങളെയും കാനത്തില്‍ ജമീല എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ആരംഭിച്ച രാത്രി നടത്തത്തില്‍ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്.
സ്ത്രീപക്ഷ കേരളത്തിന്റെ സിഗ്‌നേച്ചർ ക്യാമ്പയിനും വേദി സാക്ഷ്യം വഹിച്ചു. തെരുവ് ഞങ്ങളുടേതു കൂടിയാണെന്ന് നഗരത്തിലൂടെ നടന്നു നീങ്ങി അവർ അടിവരയിട്ടു.