വനിത അഭിഭാഷകർ ഒത്തുകൂടി; കൊയിലാണ്ടിയിൽ അഭിഭാഷക സംഗമം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വനിതാ അഭിഭാഷകരുടെ കൂട്ടായ്മ നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വനിതാ അഭിഭാഷക സംഗമം സംഘടിപ്പിച്ചത്. എം.ജി യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോക്ടർ ഷീന ഷുക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വി സത്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഉമേന്ദ്രേൻ, സീനിയർ വനിതാ അഭിഭാഷകരായ ലക്ഷ്മി ബായ്, ബിന്ദു, ടി.എൻ ലീന, അഡ്വക്കേറ്റ് മഞ്ജുഷ, അഡ്വ. അഖില എന്നിവർ സംസാരിച്ചു.