വനിതാ സൗഹൃദ കൊയിലാണ്ടി; നഗരസഭയുടെ ജാഗ്രതാ സമിതി കേന്ദ്രം കാര്യക്ഷമമാക്കാന്‍ പരാതി പെട്ടിയും
കൊയിലാണ്ടി: നഗരസഭയുടെ 2023-2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജാഗ്രതാ സമിതി കേന്ദ്രങ്ങളുടെ നടത്തിപ്പിനാവശ്യമായ പരാതിപ്പെട്ടിയും നെയിംബോര്‍ഡും വിതരണം ചെയ്തു. ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
വിവിധ സമിതി കേന്ദ്രങ്ങളിലേക്കുമായി നെയിം ബോര്‍ഡ്, പരാതി പെട്ടി, രജിസ്റ്ററുകള്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമേതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കി വനിതാ സൗഹൃദ കൊയിലാണ്ടി എന്ന ലക്ഷ്യത്തോടെ തുടങ്ങിയിരിക്കുന്ന പദ്ധതിയാണ് ജാഗ്രതാ സമിതി. നഗരസഭയുടെ 44 വാര്‍ഡുകളിലാണ് സമിതിയുള്ളത്. പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കാനാണ് പരാതിപ്പെട്ടി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നത്.
ക്ഷേമകാര്യ ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സബിത.സി പദ്ധതി വിശദീകരിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗീത. എം, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേട്ടര്‍ (പെണ്ണിടം) അനുഷ്മ, മുന്‍ കൗണ്‍സിലര്‍ ലത എന്നിവര്‍ ആശംസകള്‍ അറിയിച്ചു.