യാത്രക്കിടെ ട്രെയിനില്‍ വനിതാ ടി.ടി.ഇ.യുടെ മുഖത്തടിച്ചു; കൊയിലാണ്ടിയിൽ വച്ച് കോച്ച് മാറിക്കയറിയ യാത്രക്കാരൻ പോലീസ് പിടിയിൽ
കൊയിലാണ്ടി: ട്രെയിനില്‍ വനിതാ ടി.ടി.ഇ.യെ ആക്രമിച്ച് യാത്രക്കാരൻ. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലെ ടി.ടി.ഇ ആയിരുന്ന . പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ട്രെയിൻ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. മര്‍ദ്ദനത്തില്‍ ടി.ടി.ഇ.യുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. 72 വയസ്സുള്ള വയോധികനാണ് ടി.ടി.ഇയെ മർദ്ദിച്ചത്. ഇയാളെ മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരിക്കുകയായിരുന്ന വയോധികനോട് കോച്ചില്‍നിന്ന് മാറിയിരിക്കണമെന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വയോധികൻ തയ്യാറായില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ യാത്രക്കാരന്‍ ടി.ടി.ഇ.യുടെ മുഖത്തടിക്കുകയായിരുന്നു. മറ്റുയാത്രക്കാര്‍ ചേർന്നാണ് ഇയാൾ പിടിച്ച് മാറ്റിയത്. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ടി.ടി.ഇ.യെ മര്‍ദ്ദിക്കുകയും ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
അടിയേറ്റ് തന്റെ കണ്ണട തെറിച്ചുപോയെന്നായിരുന്നു ടി.ടി.ഇ.യുടെ പ്രതികരണം. പ്രായമുള്ളയാളല്ലേ ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോളാണ് അയാള്‍ അടിച്ചത്. ട്രെയിന്‍ കൊയിലാണ്ടി എത്തിയപ്പോള്‍ അയാള്‍ വീണ്ടും മുഖത്തടിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് മറ്റൊരു കോച്ചില്‍ കയറിയ ഇയാളെ മറ്റുയാത്രക്കാര്‍ പിടികൂടിയെന്നും ടി.ടി.ഇ. പറഞ്ഞു. ടി.ടി.ഇയുടെ മുഖത്ത് അടിയേറ്റതിന്റെ പാടുകളുമുണ്ട്.
Summary: Woman TTE was attaked in Mangalore-Chennai Egmore Express by a passenger