മുക്കത്ത് യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: മുക്കത്ത് യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചിക്കമംഗളൂരു സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മുക്കം മാമ്പറ്റയിലെ വാടകവീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം അരിക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിനൊപ്പമാണ് വാടകവീട്ടില്‍ യുവതി താമസിച്ചിരുന്നത്. സത്താര്‍ ഇന്ന് രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.