കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് സംഭവം.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കൊച്ചുവേളി-ഡല്‍ഹി എക്‌സ്‌പ്രൈസ് തട്ടിയാണ് യുവതിയും കുഞ്ഞും മരണപ്പെട്ടത്. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രയിന്‍ സംഭവസ്ഥലത്ത് നിര്‍ത്തി. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചിതറിയ നിലയിലായിരുന്നു.
ട്രെയിനില്‍ നിന്നുള്ള യാത്രക്കാരും നാട്ടുകാരും സ്ഥലത്ത് തിങ്ങിക്കൂടി. ഒരു മണിക്കൂറോളം കഴിഞ്ഞശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.