സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം ഡിസംബർ 7,8 തീയതികളില്‍ നന്തിയില്‍; 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു


വീരവഞ്ചേരി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള ബഹുജന സദസ്സും സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗവും സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. വീരവഞ്ചേരി എൽ.പി സ്‌ക്കൂളില്‍ ഒക്ടോബര്‍ 18ന് വൈകുന്നേരം 5മണിയോടെ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി.

ഡിസംബര്‍ 7,8 തീയതികളിലായി നന്തിയില്‍ വച്ച് നടക്കുന്ന സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിന്‌ 501 അംഗങ്ങളുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഏരിയാ കമ്മറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ എം.പി ഷിബു, ജില്ലാ കമ്മറ്റി അംഗം ഡി. ദീപ, മുതിർന്ന നേതാവും ഏരിയാ കമ്മറ്റി അംഗവുമായ ടി.ചന്തു മാസ്റ്റർ, ഏരിയാ കമ്മറ്റി അംഗങ്ങളായ സി.കെ ശ്രീകുമാർ, പി.എം.വേണുഗോപാൽ, എ.കെ ഷൈജു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.വി സുരേഷ് സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാനായി കെ.ജീവാനന്ദന്‍ മാസ്റ്റര്‍, കണ്‍വീനറായി എ.കെ.ഷൈജു, ട്രഷററായി സി.കെ ശ്രീകുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. പി.നാരായണൻ മാസ്റ്റർ, കെ.വിജയരാഘവൻ മാസ്റ്റർ, എം.പി അഖില, വി.കെ രവീന്ദ്രൻ, വി.വി സുരേഷ്, സത്യൻ കാട്ടിൽ, കെ.സിന്ധു, പി.അനൂപ് എന്നിവരെ വൈസ് ചെയര്‍മാന്‍മാരായി തെരഞ്ഞെടുത്തു.

Description: CPIM Payyoli Area Conference on 7th and 8th December at Nandi