അകകണ്ണാല്‍ ലോകം കാണുന്നവര്‍ക്കൊപ്പം; കാഴ്ച പരിമിതര്‍ക്കൊപ്പം നഗരത്തില്‍ കൊയിലാണ്ടി കൂട്ടത്തിന്റെ ബ്ലൈന്‍ഡ് വാക്കും പൊതുയോഗവും


കൊയിലാണ്ടി: ലോക കാഴ്ച ദിനത്തില്‍ കൊയിലാണ്ടിയില്‍ ബ്ലൈന്‍ഡ് വാക്കും പൊതുയോഗവും സംഘടിപ്പിച്ചു. ഓള്‍ കേരള ബ്ലൈന്‍ഡ് അസോസിയേഷനും കൊയിലാണ്ടി കൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലൈന്‍ഡ് വാക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ എസ് പി എച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു.

കാഴ്ച പരിമിതരുടെ കൂടെ കൊയിലാണ്ടി കൂട്ടം പ്രവര്‍ത്തകര്‍ കണ്ണ് കെട്ടി നഗരത്തിലൂടെ അവരെ അനുഗമിച്ചു. പൊതുയോഗം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

എ.അസീസ് മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ റഷീദ് മൂടാടി, ജംഷീദ് പൂനൂര്‍,സഹീര്‍ ഗാലക്‌സി, മൊയ്തു.കെ വി, സാദിഖ് സഹാറ, നിസാര്‍ കളത്തില്‍ അലി അരങ്ങാടത്ത്, ഫാറൂഖ് കെ.കെ, റിയാസ് പി കെ, സുകുമാരന്‍ മാസ്റ്റര്‍, പ്രവീണ്‍, മണികണ്ഠന്‍, റിയാസ് കൊല്ലം, സദാശിവന്‍, റിയാസ് ജാസ്, സുരേഷ്, കേരള എമര്‍ജന്‍സി ടീം കൊയിലാണ്ടി ഘടകം എന്നിവര്‍ നേതൃത്വം നല്‍കി.