‘വിദ്യാര്‍ത്ഥി സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗത്തെ ഗൗരവത്തോടെ കാണണം’; വിസ്ഡം സ്റ്റുഡന്‍സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ നേതൃസംഗമം


കൊയിലാണ്ടി: വിസ്ഡം സ്റ്റുഡന്‍സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ നേതൃസംഗമം കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗത്തെ ഗൗരവത്തോടെ കാണണമെന്നും, ക്രിയാത്മകമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.


കൊയിലാണ്ടി മുജാഹിദ് സെന്ററില്‍ ചേര്‍ന്ന സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി കെ. ജമാല്‍ മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ പ്രസിഡന്റ് മൂനിസ് അന്‍സാരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോര്‍ത്ത് ജില്ലയുടെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.

വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍മാജിദ് ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് ബിലാല്‍ കൊല്ലം, സൈഫുള്ള പയ്യോളി, ഫായിസ് പേരാമ്പ്ര, ബാസിം കോളിക്കല്‍, കെ.പി. പി ഖലീലുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.