മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നടത്തിയ ജില്ലാ സര്‍ഗോത്സവ വിജയികള്‍ക്ക് കൂരാച്ചുണ്ടില്‍ ആദരം; സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു


Advertisement

കൂരാച്ചുണ്ട്: നന്മ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നടത്തിയ ജില്ലാ സര്‍ഗ്ഗോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ബഹുമുഖപ്രതിഭകളെ ആദരിക്കലും കൂരാച്ചുണ്ടില്‍ നടന്നു. മേഖല സെക്രട്ടറി സുരേഷ് കനവ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രവി കൊഴക്കോടന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.

Advertisement

നന്മ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വിത്സന്‍ സാമുവല്‍ മുഖ്യ അഥിതിയായിരുന്നു. സംസ്ഥാന ജില്ലാ കമ്മറ്റിയംഗങ്ങളായ, ഹരീന്ദ്രന്‍ ഇയ്യാട്, ജോസ് കൂരാച്ചുണ്ട്, ശ്രീധരന്‍ നൊച്ചാട്, ശതാനാരായണന്‍, യൂണിറ്റ് ഭാരഭാവികളായ മനോജ് മംഗലശ്ശേരി, ജോണി കക്കയം, കുര്യന്‍ നെല്ലിക്കല്‍ ജോണ്‍സന്‍ പൂകമല, റോസമ്മ ജോസഫ്, പ്രമോദ് നൊച്ചാട്, യൂസഫ് ആറ്റുപുറം എന്നിവര്‍ സംസാരിച്ചു.

Advertisement

ചടങ്ങില്‍ ടെലിഫിലിം അവാര്‍ഡ് അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ ശ്രീധരന്‍ പട്ടാണിപാറ, എഴുത്തുകാരന്‍ സംവിധായകനുമായ സിബി നെല്ലിക്കന്‍, കളിമുറ്റം നാടക കളരി വേള്‍ഡ് ഡ്രാമാ ബുക്‌സ് റാങ്ക് ജേതാവ് കെ.പി.സജീവന്‍ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ചന്ദ്രന്‍ കൂരാച്ചുണ്ട് നന്ദി പറഞ്ഞു ശേഷം കലാപരിപാടികള്‍ നടന്നു.

Advertisement