സ്‌കൂട്ടര്‍ കുത്തിമറിച്ചിട്ടത് കുഞ്ഞുങ്ങളടക്കം എട്ടോളം പന്നികള്‍; പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല, ബാലുശ്ശേരി മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം, ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്


പനങ്ങാട്: തലയാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വയലട സ്വദേശി ഡിബിന്‍ രാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

തലയാട് പടിക്കല്‍ വയല്‍ മരുതുംചുവട്ടില്‍ ഭാഗത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കാണുന്നതിനുവേണ്ടി എസ്റ്റേറ്റ് മുക്കിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നി ബൈക്കിനുനേരെ വന്ന് ആക്രമിച്ചത്. ഡിബിന്റെ തലയ്ക്കും താടിയെല്ലിനും കൈക്കും കാല്‍മുട്ടിനും പരിക്കുണ്ട്. തലയാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഡിബിന്‍.

കക്കയം സര്‍ക്കാര്‍ വനാതിര്‍ത്തിയുടെയും കിനാലൂര്‍ എസ്റ്റേറ്റിന്റെയും പരിധിയില്‍ വരുന്ന ഈ ഭാഗത്ത് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇന്നലെ രാവിലെ കൂടരഞ്ഞിയില്‍ ഒരുകൂട്ടം പന്നികളാണ് സ്‌കൂട്ടര്‍ യാത്രികനെ ആക്രമിച്ചത്. സ്‌കൂട്ടര്‍മറിഞ്ഞ് വ്യാപാരിയായ കോലാത്തുംകടവ് നെടുമങ്ങാട് മുഹമ്മദ് ഷാഫി (54)ന് പരിക്കേറ്റു.

കുഞ്ഞുങ്ങളടക്കം എട്ടോളം പന്നികളാണ് ആക്രമിച്ചതെന്നാണ് ഷാഫി ഫരയുന്നത്. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഷാഫി.

Summary: About eight pigs, including babies, were killed by the scooter; There is no difference between day and night, wild boar nuisance is severe in Balusherry area, two people were injured in the attack.