നന്തിബസാറില്‍ കാട്ടുപന്നി ശല്യം രൂക്ഷം; കെല്‍ട്രോള്‍ പ്രദേശത്തെ വാഴക്കൃഷി നശിപ്പിച്ചു


നന്തിബസാര്‍: നന്തി ബസാറില്‍ കാട്ടുപന്നി ശല്യം രൂക്ഷം. ജനവാസ കേന്ദ്രങ്ങളായ കെല്‍ട്രോണ്‍, പാറക്കാട്, വീരവഞ്ചേരി പ്രദേശങ്ങളിലാണ് കാട്ടു പന്നികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.

ഇന്നലെ കൂട്ടമായെത്തിയ കാട്ടു പന്നികള്‍ കെല്‍ട്രോണ്‍ പ്രദേശത്തെ അണ്ണവയല്‍ കുനി നാരായണന്റെ നേന്ത്ര വാഴ കൃഷി നശിപ്പിച്ചു. കാട്ടുപന്നിയെയും തെരുവ് നായകളുടെയും പേടിച്ച് പ്രദേശത്തെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണ് ജീവിക്കുന്നത്.

അടുത്തിടെ മൂടാടിയിലും ജനവാസ മേഖലകളില്‍ കാട്ടുപന്നിയെ കണ്ടിരുന്നു. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപത്തായി പട്ടാപ്പകലായിരുന്നു കാട്ടുപന്നിയെ കണ്ടത്.