നന്തി ബസാര്‍ കോടിക്കല്‍ റോഡില്‍ ജനവാസമേഖലയില്‍ കാട്ടുപന്നി; പ്രദേശവാസികള്‍ ഭീതിയില്‍


നന്തി ബസാര്‍: നന്തി – കോടിക്കല്‍ റോഡിലെ നാരങ്ങോളി കുളത്ത് ബറിനമുക്കില്‍ കാട്ടുപന്നി ഇറങ്ങി. സാമാന്യം നല്ല വലുപ്പമുള്ള കാട്ടുപന്നി ഇന്നലെ പുലര്‍ച്ചെ മൂന്നര മണിക്കാണ് പ്രദേശവാസികള്‍ കണ്ടത്. എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു വരുന്ന തദ്ദേശവാസിയായ ഡ്രൈവറാണ് പന്നിയെ കണ്ടത്.

വണ്ടി കണ്ടതോടെ മുമ്പോട്ട് വന്നെങ്കിലും പിന്നീട് തിരിച്ച് ബറിനമുക്കിലൂടെ ഓടി മറഞ്ഞു. പ്രദേശത്തെ മറ്റുചിലയിടങ്ങളിലും പന്നിയെക്കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ആക്രമണകാരിയായ ഇതിനെ കണ്ടതോടെ കാലത്ത് ആരാധനാലയങ്ങളില്‍ പോകുന്നവരും സ്‌കൂളിലേക്ക് കുട്ടികളെ അയക്കുന്നവരും ഭീതിയിലാണ്.