ചേമഞ്ചേരി കൊളക്കാട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് നേരെ പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം; തലയ്ക്ക് പരിക്ക്
ചേമഞ്ചേരി: കൊളക്കാട് അയ്യപ്പന്‍കാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം. ആക്രമണത്തില്‍ കൊളക്കാട് സ്വദേശി വിളയോട്ടില്‍ ബാലകൃഷ്ണന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ബാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചത്.
കൊളക്കാട് ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. എന്നാല്‍ പ്രദേശവാസികളെ ആക്രമിക്കുന്നത് ആദ്യമായാണ്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി സ്‌കൂളിലേക്ക് വാഹനം കാത്തുനിന്നിരുന്ന കുഞ്ഞുവിദ്യാര്‍ഥികള്‍ ഇവിടെയുണ്ടായിരുന്നു. ഇവര്‍ പോയി തൊട്ടുപിന്നാലെയാണ് പന്നിയെത്തിയതും വയോധികനെ ആക്രമിച്ചത്. വിദ്യാര്‍ഥികളുടെയടക്കം സുരക്ഷയില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ കാട്ടുപന്നികളെ തുരത്താന്‍ സംവിധാനമുണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Summary: wild boar attacks man in chemanchery kolakkad