കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര മൂലാട് സ്വദേശിയുടെ കാലിന് ഗുരുതരപരിക്ക്


പേരാമ്പ്ര : കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്. മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. രാവിലെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ മൂലാട് മങ്ങരമീത്തലില്‍ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കാലിന്റെ രണ്ട് വിരലുകള്‍ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സുധാകരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Summary: Wild Boar Attacks; A native of Perampra Moolad got a serious injury on his leg.