നാട്ടിലാകെ ഓടിനടന്ന് കാട്ടുപന്നി, പരിഭ്രാന്തരായി ജനങ്ങള്‍; പേരാമ്പ്രയില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. എരവട്ടൂര്‍ സ്വദേശികളായ സന്ധ്യ ചാലില്‍, അസ്സന്‍ മുളങ്കുന്നില്‍, സുരേന്ദ്രന്‍, പേരാമ്പ്ര ഹൈസ്‌കൂളിന്‍ സമീപം താമസിക്കുന്ന സതീശന്‍, സുനി, കല്ലോട് സ്വദേശികളായ ശ്രീജിത്ത്, വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള ആറു പേരെ കല്ലോട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മെഡിക്കല്‍ കോളേജിലേക്ക് മിറ്റി.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് സംഭവം. വൈകുന്നേരത്തോടെ കാട്ടുപന്നി ഈ പ്രദേശങ്ങളിലൂടെ ഓടുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.