മുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് വീണു; പേരാമ്പ്രയില്‍ മധ്യവയസ്ക്കന് ദാരുണാന്ത്യം
പേരാമ്പ്ര: കക്കാട് തെങ്ങ് വീണ് മധ്യവയസ്ക്കന് മരിച്ചു. താനിയുള്ള പറമ്പില്‍ ടി.പി സുരേഷ് (59) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
കൈതക്കലില്‍ വച്ച് തെങ്ങ് മുറിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. തെങ്ങ് മുറിക്കുന്നതിനിടെ ഒരു ഭാഗം മുറിഞ്ഞ് സുരേഷിന്റെ തലയില്‍ വീഴുകയായിരുന്നു.
ഉടന്‍ തന്നെ കൂടെയുള്ളവര്‍ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെയായിരിക്കും സംസ്കാരം.
പരേതരായ കണ്ണന്റെയും മാതയുടെയും മകനാണ്.
ഭാര്യ: ശാലിനി.
മക്കള്‍: വിശാഖ്, അമല്‍.
സഹോദരങ്ങള്‍ നാരായണന്, മല്ലിക, ശുഭ, സുനിത.
Description: A middle-aged man died after a coconut fell in Perambra