‘നോവലിന്റെയും കഥയുടെയും ആത്മകഥയുടെയും ഭാവങ്ങള്‍ മാറിമാറി അണിയുന്ന മികച്ച പുസ്തകം’; ഡോ. ലാല്‍ രഞ്ജിത്ത് രചിച്ച മാലദ്വീപ് ജീവിതാനുഭവങ്ങള്‍ ‘കീനെ റംഗളു’ പ്രകാശനം ചെയ്തു


കോഴിക്കോട്: ഡോ. ലാല്‍ രഞ്ജിത്ത് രചിച്ച മാലദ്വീപ് ജീവിതാനുഭവങ്ങള്‍ ‘കീനെ റംഗളു’ പ്രകാശനം ചെയ്തു. സുഭാഷ് ചന്ദ്രന്‍ ഡോ. രതീഷ് കാളിയാടന് നല്‍കി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. നോവലിന്റെയും കഥയുടെയും ആത്മകഥയുടെയും ഭാവങ്ങള്‍ മാറിമാറി അണിയുന്ന മികച്ച പുസ്തകമാണിതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

എഴുതുക എന്നതിലുപരി കലാകാരന്‍ എന്ന നിലയിലാണ് ലാല്‍ രഞ്ജിത്ത് ഈ രചനയിലൂടെ ശ്രദ്ധിക്കപ്പെടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത യു.കെ. കുമാരന്‍ പറഞ്ഞു. ഡോ. യു. ഹേമന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സജീഷ് നാരായണന്‍, അനില്‍ വെങ്കോട്, ഡോ. കെ.എസ്. വാസുദേവന്‍, കെ. സത്യന്‍, പ്രദീപ്, ഡോ. പി. സുരേഷ്, ഡോ. എം.സി. അബ്ദുള്‍ നാസര്‍, ഇ. സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, പി. രാജീവന്‍, മഠത്തില്‍ രാജീവന്‍, കെ.വി. ശശി, നിധീഷ് നടേരി, ശശി കോട്ടില്‍, മധു ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷോഭ് പൈങ്ങോട്ടുപറത്തിന്റെ സോപാനസംഗീതവും നടന്നു.